എസ്ഇഎസ് കോളജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു
1493597
Wednesday, January 8, 2025 8:13 AM IST
ശ്രീകണ്ഠപുരം: എസ്ഇഎസ് കോളജിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. പിരിപാടിയിൽ എന്റോവ്മെന്റുകളുടെ വിതരണവും ബിഎസ്സി കെമിസ്ട്രിയിൽ നിന്നും ഒന്നാംറാങ്ക് കരസ്ഥമാക്കിയ ആർകെഎ ശ്രീലക്ഷ്മിയെ ആദരിക്കുകയും ചെയ്തു. മടമ്പം പികെഎം കോളജ് ഓഫ് എജുക്കേഷൻ പ്രിൻസിപ്പൽ ഡോ. എൻ.സി.ജെസി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം എച്ച്എസ്എസ് പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
എൻഡോമെന്റ് കമ്മിറ്റി കൺവീനർ പി.കെ.നശ്രീന, സൈജോ ജോസഫ്,കെ.കെ. കൃഷ്ണൻ, ഡോ.സൗമ്യ മരിയ, സലിജ, അനുമോൾ തോമസ്, കെ.പി. പയസ്,ആദിത്, ഷീല.എം.ജോസഫ്, ബീന ജോസഫ്, സാംസഗ് രാജൻ എന്നിവർ പ്രസംഗിച്ചു.