സ്കൂളുകളിൽ റാഗിംഗ് ആക്ട് നടപ്പാക്കണം: ഋഷിരാജ് സിംഗ്
1493603
Wednesday, January 8, 2025 8:13 AM IST
ആലക്കോട്: വിദ്യാർഥികളുടെ സുരക്ഷയ്ക്കായി സ്കൂളുകളിൽ റാഗിംഗ് ആക്ട് നടപ്പാക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ്. ആലക്കോട് ലയൺസ് ക്ലബ് സർവീസ് വാരാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
സ്കൂളുകളിൽ വരുന്ന വിദ്യാർഥിനികളിൽ പലരും തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ സുരക്ഷിതരല്ലെന്നും അവരെ സംരക്ഷിക്കാനും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും വിദ്യാലയങ്ങളിൽ മുഖ്യ അധ്യാപകന്റെ നേതൃത്വത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തിയായിരിക്കണം ആക്ട് നടപ്പാക്കേണ്ടതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ആലക്കോട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജിമ്മി നമ്പ്യാപറമ്പിൽ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ജിഷ ജി നായർ, വി.വി. സുരേന്ദ്രൻ, ബെന്നി തോമസ്, സി.എ.ജോസഫ് , കെ.എ. ജോർജ് , സി.ജെ. ജോൺ എന്നിവർ പ്രസംഗിച്ചു.