കേളകത്ത് ഇനി ഹരിത അങ്കണവാടികൾ
1493609
Wednesday, January 8, 2025 8:13 AM IST
കേളകം: കേളകം പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ഹരിത അങ്കണവാടികളായി പ്രഖ്യാപിച്ചു. പ്രഖ്യാപനവും ഗ്രേഡ് സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് അധ്യക്ഷത വഹിച്ചു.
പേരാവൂർ ബ്ലോക്ക് സിഡിപിഒ ബിജി തങ്കപ്പൻ മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം മോളികുട്ടി ജോൺസൺ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ടോമി പുളിക്കകണ്ടം, പ്രീത ഗംഗാധരൻ, സജീവൻ പാലുമ്മി, അസി. സെക്രട്ടറി പി.ആർ. രാജശേഖരൻ, ഐസിഡിഎസ് സൂപ്പർവൈസർ വി.ജി. ഗീതാകുമാരി, നിഷാദ് മണത്തണ, കെ. രേഷ്മ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിലായി പ്രവർത്തിക്കുന്ന 25 അങ്കണവാടികളെയാണ് പഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തി ഹരിത അങ്കണവാടികളായിയെന്ന് ഉറപ്പാക്കിയാണ് ഗ്രേഡ് നൽകിയത്.