ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
1493599
Wednesday, January 8, 2025 8:13 AM IST
ചെറുപുഴ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. മലയോര ഹൈവേയിൽ സ്ഥിരം അപകടവളവായ വാണിയംകുന്ന് ഇറക്കത്തിൽ ഇന്നലെ വൈകുന്നേരം 4.30നാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരനായ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്കൂട്ടർ യാത്രികനായ തിരുമേനിയിലെ ശ്രീജിത്തിനെ നിസാര പരിക്കുകളോടെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.