അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
1493598
Wednesday, January 8, 2025 8:13 AM IST
പയ്യാവൂർ: തിരൂർ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും, കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരൂർ ടൗണിൽ സംഘടിപ്പിച്ച ഡോ.മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി റസാഖ്, കല്ല്യാട് മണ്ഡലം പ്രസിഡന്റ് പി.അയൂബ്, വാർഡ് കമ്മിറ്റി മുൻ പ്രസിഡന്റ് എൻ.യു. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.