ഭൂവുടമകൾ കളക്ടറേറ്റ് മാർച്ച് നടത്തി
1493170
Tuesday, January 7, 2025 2:09 AM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ഭൂവുടമ കർമസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.
കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
മുൻ എംഎൽഎ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു.
എൻ.വി.ചന്ദ്രബാബു, എം.വി.സരള, കർമസമിതി കൺവീനർ പി.സി.വിനോദൻ, ചെയർമാൻ കെ.കെ.ഗംഗാധരൻ നമ്പ്യാർ, ടി.രമേശൻ, പി.കെ.ചന്ദ്രൻ, കെ.പി.ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു.