യാത്രയയപ്പ് സമ്മേളനം നടത്തി
1493596
Wednesday, January 8, 2025 8:13 AM IST
നടുവിൽ: തപാൽ വകുപ്പിൽ 38 വർഷം സേവനമനുഷ്ഠിച്ച് പൊട്ടൻപ്ലാവ് പോസ്റ്റ് മാസ്റ്ററായി വിരമിച്ച കത്രീനാമ്മ ഐസക്കിന് നാട്ടുകാരും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫാ. ജോസഫ് ആനചാരിൽ അധ്യക്ഷത വഹിച്ചു. എഫ്എൻപിഒ ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോഷി കണ്ടത്തിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷൈല ജോയി, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, പോൾ മഞ്ചപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.