വിജയോത്സവം സംഘടിപ്പിച്ചു
1493604
Wednesday, January 8, 2025 8:13 AM IST
പയ്യാവൂർ: പയ്യാവൂർ ഗവ. യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സ്കൂൾ കലോത്സവം ഹിന്ദി കവിതാലാപനത്തിൽ ഒന്നാം സ്ഥാനവും ഹിന്ദി കഥാരചനയിൽ മൂന്നാം സ്ഥാനവും ഹിന്ദി പ്രസംഗത്തിൽ എ ഗ്രേഡും നേടിയ കൃഷ്ണതാരയെ അനുമോദിച്ചു.
ഉപജില്ലാ കലോത്സവ, ഗണിത, ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ ഉന്നത വിജയം നേടിയ എല്ലാവരെയും ഉപഹാരം നൽകി അനുമോദിച്ചു. പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ പി.വി.അനീഷ് അധ്യക്ഷത വഹിച്ചു. ടി.എം.സാലി ആമുഖ പ്രഭാഷണം നടത്തി. അനുമോദനവും സമ്മാനദാനവും ഇരിക്കൂർ ബിപിസി ടി.വി.ഒ.സുനിൽ കുമാർ നിർവഹിച്ചു. പിടിഎ ഭാരവാഹികളായ പ്രീബ ശിവദാസ്, അഞ്ജു സുമേഷ്, കെ.കെ. ഹനീഫ, എം.ബിന്ദു എന്നിവർ പ്രസംഗിച്ചു.