കോടതികൾക്ക് മുന്നിൽ എൻജിഒ യൂണിയൻ പ്രകടനം നടത്തി
1493610
Wednesday, January 8, 2025 8:13 AM IST
കണ്ണൂർ: കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ വിവിധ കോടതികൾക്ക് മുന്നിൽ ധർണ നടത്തി. കണ്ണൂർ കോടതിക്കു മുന്നിൽ നടത്തിയ ധർണ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. സുഷമ ഉദ്ഘാടനം ചെയ്തു.
പൊതു സ്ഥലംമാറ്റം ഓൺലൈൻ മുഖാന്തരം നടപ്പിലാക്കുക, സ്പെഷൽ റൂൾ നടപടികൾ പൂർത്തിയാ ക്കുക, സിവിൽ/ക്രിമിനൽ കോടതികളുടെ സംയോജനം നടപ്പിലാക്കുക, വകുപ്പിലെ തസ്തികകൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ, റുബീസ് കച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ വി.പി. രജനിഷ്, ടി.മനോജ്, തളിപ്പറമ്പിൽ ടി. സന്തോഷ് കുമാർ, സി. ഹാരിസ്, കൂത്തുപറ മ്പിൽ കെ.എം. ബൈജു, കെ. സുധീർ, തലശേരിയിൽ പി.ആർ. സ്മിത, ജിതേഷ് എന്നിവരും ചൊക്ലിയിൽ ടി.പി. സനീഷ് കുമാർ, മടന്നൂരിൽ ജി.നന്ദനൻ, വി. സൂരജ് എന്നിവരും പ്രസംഗിച്ചു.