കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ഭക്തജനത്തിരക്ക്
1492867
Monday, January 6, 2025 1:02 AM IST
പയ്യാവൂർ: കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരകേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണ് കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം. കർണാടക മടിക്കേരി മനയിലെ കുടുംബാംഗങ്ങളും കോയമ്പത്തൂരിലെ വ്യാപാരികളും മുത്തപ്പ ദർശനത്തിനെത്തി. എല്ലാവരെയും വാണവരായ എസ്.കെ. കുഞ്ഞിരാമൻ നായനാർ സ്വീകരിച്ചു. പയ്യാവൂർ-കാഞ്ഞിരക്കൊല്ലി റോഡിനു വീതിയില്ലാത്തത് ഗതാഗതകുരുക്കിനു കാരണമായി. ചാമക്കാൽ വരെ വാഹനകുരുക്ക് നീണ്ടു.
ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലംപെറ്റ ഭഗവതിയും കെട്ടിയാടുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലുള്ളവരാണ് ശനിയാഴ്ച എത്തിയത്. കുന്നത്തൂർ കവലമുതൽ മലവരെ വനംവകുപ്പിന്റെയും പോലീസിന്റെയും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. തിരുവപ്പന ഉത്സവം 16ന് സമാപിക്കും.