ഇടതുപക്ഷം ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിച്ചവർ: സണ്ണി ജോസഫ്
1492874
Monday, January 6, 2025 1:02 AM IST
മണത്തണ: ആദിവാസികൾക്ക് വേണ്ടിയുള്ള എല്ലാ ക്ഷേമപ്രവർത്തനങ്ങളും നിയമനിർമാണങ്ങളും നടത്തിയത് കോൺഗ്രസാണെന്നും ആദിവാസി ക്ഷേമപ്രവർത്തനങ്ങളെ അട്ടിമറിച്ച പാരന്പര്യമാണ് ഇടത്പക്ഷത്തിന്റേതെന്നും സണ്ണി ജോസഫ് എംഎൽഎ. മടപ്പുരച്ചാൽ കുണ്ടേൻകാവ് ആദിവാസി നഗറിൽ കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.
തോമസ് പാറക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, സി.ജെ. മാത്യു, സി.വി. വർഗീസ്, ജോണി ചിറമ്മേൽ, ഷിബു പുതുശേരി, ബിനോയ് കദളിക്കാട്ടിൽ, ഗുരുസ്വാമിമാരായ ബാലൻ സ്വാമി, ശങ്കരൻ സ്വാമി, ചന്ദ്രൻ കുണ്ടൻകാവ്, ഗോപി കുണ്ടേൻ കാവ്, എന്നിവർ പ്രസംഗിച്ചു. കുണ്ടൻകാവ് ആദിവാസി നഗറിനോടുള്ള ത്രിതല പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.