സ്കൂട്ടർ അപകടത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു
1493060
Monday, January 6, 2025 10:19 PM IST
പെരുമ്പടവ്: സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ചു. പാണപ്പുഴ മുടങ്ങയിലെ എടാടൻ വീട്ടിൽ പ്രഭാകരൻ (57) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടോടെ വെള്ളോറ യുപി സ്കൂളിന് സമീപം വൈദ്യുതതൂണിൽ തലയിടിച്ചു മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തോട്ടോൻ ദാമോദരൻ-എടാടൻ യശോദ ദന്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കൾ: വൃന്ദ, വിധു. മരുമക്കൾ: മനോജ് (പോത്താംകണ്ടം), വൃന്ദ (പാണപ്പുഴ). സഹോദരങ്ങൾ: അഭയകുമാർ (മാടായി കോ-ഓപ്പ്. റൂറൽ ബാങ്ക് ജീവനക്കാരൻ), ജയൻ, ബിന്ദു.