കൊട്ടിയൂർ ഒറ്റപ്ലാവിൽ കരടിയെ കണ്ടതായി പ്രദേശവാസി
1492876
Monday, January 6, 2025 1:02 AM IST
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ ഒറ്റപ്ലാവിൽ കൃഷിയിടത്തിൽ കരടിയെ കണ്ടതായി പ്രദേശവാസി. ഒറ്റപ്ലാവ് സ്വദേശി പൊട്ടുങ്കൽ ബേബിയാണ് റബർ തോട്ടത്തിൽ കരടിയെ കണ്ടതായി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ ഏഴോടെ റബർ ടാപ്പിംഗിനായി തോട്ടത്തിൽ എത്തിയപ്പോൾ സമീപത്തെ കരടി നിൽക്കുന്നത് കാണുകയായിരുന്നു. തന്നെ കണ്ടതോടെതൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് ഓടി മറഞ്ഞു. പിന്നീട് നോക്കിയെങ്കിലും കരടിയെ കണ്ടെത്താനായില്ലെന്നാണ് പറഞ്ഞത്.
റബർതോട്ടത്തിൽ കരടിയെ കണ്ടെന്ന വാർത്ത വന്നതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. അതിരാവിലെ ടാപ്പിംഗിന് പോയിരുന്ന പലരും ഇപ്പോൽ നേരെ വെളുത്ത ശേഷമാണ് ജോലിക്ക് പോകുന്നത്. പാലുകാച്ചി മലയുടെ താഴ്ഭാഗമായ ഒറ്റപ്ലാവിൽ നേരത്തെ കടുവ, പുലി എന്നിവയെ കണ്ടിരുന്നുവെങ്കിലും കരടിയെ ആദ്യമായാണ് കാണുന്നത്.
എന്നാൽ, കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പോലും കരടിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നിരിക്കെ ഇവിടെ എങ്ങനെയാണ് കരടിയെത്തിയതെന്നതിൽ ദുരൂഹതയുണ്ട്. മറ്റു പല ഭാഗത്തുനിന്നും പിടികൂടുന്ന വന്യമൃഗങ്ങളെ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ വനപാലകർ കൊണ്ടു വിടുന്നതായി സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു.