ഏരുവേശിയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി
1492864
Monday, January 6, 2025 1:02 AM IST
ചെമ്പേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഏരുവേശി പഞ്ചായത്ത് പരിധിയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി. ഏരുവേരി പഞ്ചായത്തും ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ചെമ്പേരി ടൗണിൽ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മധുതൊട്ടിയിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ്, അസിസ്റ്റന്റ് സെക്രട്ടറി ബിജോയ് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, വിഇഒ ബിന്ദു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ, ഷിന്റോ മാത്യു, വാർഡംഗം ജോയി ജോൺ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് വോളന്റിയർമാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.