ഒടുവള്ളിയിലെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം
1492863
Monday, January 6, 2025 1:02 AM IST
ചപ്പാരപ്പടവ്: തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡിലുള്ള കൊടുംവളവുകൾ അശാസ്ത്രീയമായി നിർമിച്ചതിനാൽ, നിരന്തരമുണ്ടാക്കുന്ന വാഹനാപകടങ്ങൾ പരിഹരിയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ ചപ്പാരപ്പട പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് പലതവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒടുവള്ളിയിലെ കയറ്റത്തോടുകൂടിയ വലിയ വളവുകളിൽ നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം തടിലോറി മറിയുകയുണ്ടായി.
അധികവും വലിയ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. അതിനാൽ അപകടത്തിന്റെ വ്യാപ്തിയും വലുതാണ്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ജനങ്ങളുടെയും ജീവൻ സംരക്ഷിക്കാൻ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.