എഐവൈഎഫ് മേഖലാ കൺവൻഷനുകൾ
1492873
Monday, January 6, 2025 1:02 AM IST
ഇരിട്ടി: എഐവൈഎഫ് മേഖല കൺവൻഷനുകൾ സംഘടിപ്പിച്ചു. അഖിലേന്ത്യ യുവജന ഫെഡറേഷൻ ആറളം, ആറളം ഫാം മേഖല കൺവൻഷനുകൾ വളയംചാൽ, ചങ്കായത്തോടു കോളനി എന്നിവിടങ്ങളിൽ നടന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യത്തിൽ നിന്ന് ആറളം ആദിവാസി പുനരുധിവാസ മേഖലയിലെ ജനങ്ങളെയും മലയോരമേഖലയിലെ ജനങ്ങളെയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥിരം അധ്യാപകരെ നിയമിച്ച് വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തണമെന്നും പ്രിൻസിപ്പൽ തസ്തികയിലേക്ക് പുതിയ നിയമം നടത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
മേഖലാ കൺവൻഷൻ സിപിഐ ജില്ലാ സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. അമൽ ഏഴാം ബ്ലോക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ. ചന്ദ്രകാന്ത്, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ്, നേതാക്കളായ പ്രജീഷ് സന്തോഷ്, ശങ്കർ സ്റ്റാലിൻ, ഡസ്നി ജോസഫ്, കെ.ബി. ഉത്തമൻ, എ.കെ. ഷീജൻ, പി.കെ. കരുണാകരൻ, സുബിന തുടങ്ങിയവർ പ്രസംഗിച്ചു. ആറളം മേഖല കൺവൻഷൻ ചങ്കായ തോട്ടിൽ കെ.ആർ. ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു. നിമല്‍ മനോജ് അധ്യക്ഷത വഹിച്ചു പി.കെ. സന്തോഷ് പ്രസംഗിച്ചു. ചടങ്ങിൽ ചങ്കായതോട്ടിൽ നിന്ന് കേരള പോലീസിലേക്ക് പിഎസ്സി സെലക്ഷൻ ലഭിച്ച രാധികാ രാജുവിനെ അഭിനന്ദിച്ചു.