ഹരിതകർമ സേന വാർഷികവും സംഗമവും നടത്തി
1492866
Monday, January 6, 2025 1:02 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്ത് ഹരിതകർമ നയുടെ വാർഷികവും സംഗമവും ജൈവവൈവിധ്യത്താൽ സന്പന്നമായ ഇയ്യഭരണി തുരത്തിൽ നടന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 34 ഹരിത കർമസേനാ അംഗങ്ങൾ പങ്കെടുത്തു. കഴിഞ്ഞ എട്ടുവർഷത്തെ അനുഭവങ്ങൾ സേനാംഗങ്ങൾ പങ്കിട്ടു. ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ ഹരിതകർമ സേനയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സോമശേഖരൻ, റിസോസ് പേഴ്സൻ സഹദേവൻ പഞ്ചായത്തംഗങ്ങളായ കെ.പി. സാബു, മാത്യു പുതിയേടം,പഞ്ചായത്ത് സെക്രട്ടറി എൻ.എൻ. പ്രസന്നകുമാർ, കൺസോർഷ്യം പ്രസിഡന്റ് ബീന, സെക്രട്ടറി ലീമ, വിഇഒ റന്യ, ബിനി എന്നിവർ പ്രസംഗിച്ചു.