കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
1492858
Sunday, January 5, 2025 11:47 PM IST
ഇരിക്കൂർ: കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു. കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് സ്വദേശിയും മെഡിക്കൽ വിദ്യാർഥിനിയുമായ കെ. ഫാത്തിമത്ത് ഷഹാന (21) ആണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്. എറണാകുളം കുന്നുക്കര ചാലാക്ക് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 2023 ബാച്ച് മെഡിക്കൽ വിദ്യാർഥിനിയാണ്.
ശനിയാഴ്ച രാത്രി 11.30 ന് ഏഴാംനിലയിൽ നിന്നു കാൽതെന്നിവീണതെന്നാണു വിവരം. സൗദിയിൽ ജോലിചെയ്യുന്ന സി.പി. അബ്ദുൾ മജീദ്-സറീന ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ:റിംസാന, മുഹമ്മദ്, എമിൻ മറിയം (മൂവരും വിദ്യാർഥികൾ). വിവരമറിഞ്ഞ് സൗദിയിൽ നിന്ന് അബ്ദുൾ മജീദ് എറണാകുളത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇരിക്കൂറിൽ എത്തിക്കും. കബറടക്കം ഇന്നു രാവിലെ ഏഴിന് ചൂളിയാട് പഴയ പള്ളി കബർസ്ഥാനിൽ