ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ
1493168
Tuesday, January 7, 2025 2:09 AM IST
പഴയങ്ങാടി: പുതിയങ്ങാടി ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അങ്ങാടി റോഡിൽ നിന്ന് മയക്കു മരുന്നുമായി യുവാവ് പിടിയിൽ. 800 മില്ലി ഗ്രാം മെത്താംഫെറ്റാമിൻ, 12 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. മാടായി പുതിയങ്ങാടി നൂർജ മനസിലിൽ കെ. മുത്തലിബ് (40) നെയാണ് ലഹരി സാധനങ്ങൾ ഒളിപ്പിച്ച് വച്ച സ്കൂട്ടർ സഹിതം പിടികൂടിയത്.
പുതിയങ്ങാടി , മാട്ടൂൽ , മടക്കര, പഴയങ്ങാടി എന്നി സ്ഥലങ്ങളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന പ്രധാനിയാണ് മുത്തലിബ്. നിരവധി ചെറുപ്പക്കാർ വലയിൽ ആയിട്ടുണ്ടെന്നും സ്കൂൾ, കോളജ് കുട്ടികൾ ആണ് ഇയാളുടെ കൂടുതൽ ഇരകളെന്നും എക്സൈസ് അറിയിച്ചു.
കണ്ണൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മുത്തലിബ് കുടുങ്ങുന്നത്.പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ പി.കെ. അനിൽ കുമാർ, അബ്ദുൽ നാസർ. പി. സി. പ്രഭുനാഥ്. , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ സി. അജിത്, പ്രിവെന്റീവ് ഓഫീസർ പി.പി. ഗ്രേഡ് രാജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. ഷാൻ, പി.ടി. ശരത് എന്നിവർ ഉണ്ടായിരുന്നു .