ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു
1493160
Tuesday, January 7, 2025 2:09 AM IST
പൊട്ടംപ്ലാവ്: കെസിവൈഎം പൊട്ടംപ്ലാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊട്ടംപ്ലാവ് ഇടവക വികാരി ഫാ.വിപിൻ ആനചാരിൽ അധ്യക്ഷത വഹിച്ചു. ജോയൽ പുതുപറമ്പിൽ, ജോഷി കണ്ടത്തിൽ, അലക്സ് ചുനയമ്മാക്കൽ, ഷൈല ജോയി വെട്ടിക്കൽ, സാവിയോ ചീരാംകുഴിയിൽ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: പോത്താങ്കണ്ടം കോൺഗ്രസ് കമ്മിറ്റിയും പ്രിയദർശിനി പ്രവാസി കൂട്ടായ്മയും സംയുക്തമായി പോത്താങ്കണ്ടത്ത് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഡിസിസി സെക്രട്ടറി രഞ്ജിത്ത് നാറാത്ത് ഉദ്ഘാടനം നിർവഹിച്ചു. കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, ഉമ്മർ പെരിങ്ങോം, കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, മണ്ഡലം പ്രസിഡന്റ് രവി പൊന്നംവയൽ, കെ. രാജൻ, കെ.എം. കുഞ്ഞപ്പൻ, ടി.വി. കുഞ്ഞമ്പു നായർ, ദാമോദരൻ നമ്പീശൻ, സുധീർ ബാബു, തങ്കമണി, രാജീവൻ, ഡെൽജോ എം. ഡേവിഡ്, ഫാസിൽ ഹനീഫ, ടി.പി. ഹനീഫ, ഗഫൂർ പോത്താങ്കണ്ടം എന്നിവർ പ്രസംഗിച്ചു.