തലശേരി ജോസ്ഗിരി ആശുപത്രിയിൽ ഏപ്രിൽ വരെ ചികിത്സാ ആനുകൂല്യങ്ങൾ
1493158
Tuesday, January 7, 2025 2:09 AM IST
തലശേരി: ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് ഈ മാസം മുതൽ ഏപ്രിൽ വരെ തലശേരി ജോസ് ഗിരി ആശുപത്രിയിൽ ചികിത്സ, ലാബ്, ഫാർമസി എന്നിവയിൽ പത്തു ശതമാനം വരെ ഇളവുകൾ അനുവദിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ആര്‍ട്ടീരിയോവെനസ് ഫിസ്റ്റുല, ഡയാലിസിസ് രോഗികൾക്ക് 50 ശതമാനം ഇളവനുവദിക്കും.
കൂടാതെ ലാബ് ടെസ്റ്റുകൾക്കും ഫാർമസി സേവനങ്ങൾക്കും പത്തു ശതമാനം ഇളവും നൽകും. ശസ്ത്രക്രിയകൾ, ഐപി ബില്ലിംഗ് എന്നിവ അനുവദിക്കുന്നതിനൊപ്പം 50 രോഗികൾക്ക് സൗജന്യമായി ഡ്രസിംഗും നടത്തും. കാഷ്വാലിറ്റി ഫീസിലും പത്തു ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ലേബർ റൂം സേവനങ്ങൾക്കു പത്തു ശതമാനം കുറവുണ്ട്. എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി പരിശോധനകൾ, എക്കോ, അൾട്രാസൗണ്ട് സ്കാനിംഗ്, എക്സ്റേ, ഇസിജി, ടിഎംടി, പിഎഫ്ടി പരിശോധനകൾക്കും പത്തു ശതമാനം ഇളവ് അനുവദിക്കും.
കൂടാതെ എൻഐസിയു, എംഐസിയു, ഐസിയു, എസ്ഐസിയു നിരക്കുകളിലും പത്തു ശതമാനം കുറവുണ്ട്. ജോസ്ഗിരി ഡൊമിസിലിയറി കെയര്‍ - ബ്ലഡ് സാമ്പിള്‍, കളക്ഷന്‍, ഇന്ജക്ഷന്, ഡ്രസിംഗ്, ബിപി, ഷുഗര്‍ ചെക്കിംഗ്, കത്തീറ്ററൈസേഷന്‍, റൈല്‍സ് ട്യൂബ് മാറ്റുന്നതടക്കമുള്ള സേവനങ്ങൾ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ വീടുകളിൽ പോയി ചെയ്തുനൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.