നടുവിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ്: കൂടാളി എംയുസിസി ജേതാക്കൾ
1493159
Tuesday, January 7, 2025 2:09 AM IST
നടുവിൽ: നടുവിൽ റൈസിംഗ് സ്റ്റാർസ് സംഘടിപ്പിച്ച ഒന്നാമത് ഓൾ കേരള പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കൂടാളി എംയുസിസി ചാമ്പ്യന്മാരായി.
നാലാങ്കേരി വൺനെസിനാണ് രണ്ടാം സ്ഥാനം. ജേതാക്കൾക്ക് 25,000 രൂപയും ട്രോഫിയും റണ്ണറപ്പിന് 20000 രൂപയും ട്രോഫിയും ലഭിച്ചു. നടുവിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖരായ കളിക്കാരെ അണിനിരത്തി 12 ടീമുകൾ മാറ്റുരച്ചു. മികച്ച ബൗളർ ആയി പെരിങ്ങോം എജിഎസിന്റെ പി. അഭിനെയും മികച്ച ബാറ്റ്സ്മാനായി കൂടാളി എംയുസിസിയുടെ അക്ഷയ് ചന്ദ്രനെയും തെരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശി പി. അഭിനാണ് ടൂർണമെന്റിലെ മികച്ച താരം.