മണൽ ഖനനത്തിന് അനുമതി നൽകണം: കേരള കോൺഗ്രസ്-എം
1492865
Monday, January 6, 2025 1:02 AM IST
പയ്യാവൂർ: പുഴകളിലും ഡാമുകളിലും പ്രളയകാലത്ത് നിറഞ്ഞിരിക്കുന്ന മണൽ ഖനനം നടത്താൻ അനുമതി നൽകണമെന്ന് കേരള കോൺഗ്രസ്-എം ചെങ്ങളായി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണൽ നിറഞ്ഞതിനാൽ ഡാമുകളുടെയും പുഴകളുടെയും ആഴം കുറയുകയും മഴക്കാലത്ത് കരകവിഞ്ഞൊഴുകയും ചെയ്യുകയാണ്. അടിഞ്ഞുകൂടിയ മണൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖനനത്തിന് അനുമതി നൽകണമെന്നും കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും കീഴിലുളള ഡാമുകളിൽ വർഷങ്ങളായി കൂടിക്കിടക്കുന്ന മണൽ ഖനനം ചെയ്താൽ സർക്കാരിന് മുതൽക്കൂട്ടാകുമെന്നും ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വില കൂട്ടിയ സാഹചര്യത്തിൽ പുഴ മണൽ ചെറിയ വിലയ്ക്ക് ലഭ്യമായാൽ സാധാരണക്കാരുടെ വീടുപണിക്കും അനുബന്ധ ജോലികൾക്കും ഉപകാരപ്രദമാകുമെന്നും കമ്മിറ്റി വിലയിരുത്തി.
ചുഴലി ചാലിൽ വയലിൽ പുതുതായി തുറന്ന ചെങ്ങളായി മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ് ചിറമാട്ടേൽ അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി. സി.ജെ. ജോൺ, ബിജു പുതുക്കള്ളിൽ, ഏലമ്മ ജോസഫ്, സണ്ണി മുക്കുഴി, ജിനോ പാറേമാക്കൽ, ബിനു ഇലവുങ്കൽ, ഷാജി കുര്യൻ, ജോർജ് മേലേട്ട്, ടോമി ഇല്ലിക്കുന്നുംപുറം, പി.പി. രാഘവൻ, യാക്കോബ് ആലയ്ക്കൽ, നോബിൾ പയ്യമ്പള്ളി, തോമസ് ചുക്കനാനി, ബിനു കുറ്റ്യാത്ത്, ജോഷി പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.