മ​ട്ട​ന്നൂ​ർ: ജി​ല്ല​യി​ലെ ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നാ​യി പ​ഴ​ശി ക​നാ​ൽ വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ പ​ഴ​ശി ഡാ​മി​ലെ ക​നാ​ലി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നാ​ണ് വെ​ള്ളം ഒ​ഴു​ക്കി​യ​ത്. ഇ​തോ​ടെ മെ​യി​ൻ ക​നാ​ൽ വ​ഴി​യും അ​നു​ബ​ന്ധ ക​നാ​ലു​ക​ൾ വ​ഴി​യും വെ​ള്ള​മെ​ത്തും.

വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ൽ ഷ​ട്ട​ർ റ​ഗു​ലേ​റ്റ​റു​ക​ൾ തു​റ​ന്നു ജ​ല​മൊ​ഴു​ക്കി​യ​ത്.

പ​ഴ​ശി ഡാം ​മു​ത​ൽ 42 കി​ലോ​മീ​റ്റ​റി​ൽ പ്ര​ധാ​ന ക​നാ​ൽ പ​റ​ശി​നി അ​ക്വ​ഡ​ക്ട് വ​രെ​യും 16 കി​ലോ മീ​റ്റ​ർ മാ​ഹി ബ്രാ​ഞ്ച് ക​നാ​ൽ ടെ​യി​ൽ എ​ൻ​ഡ് എ​ലാ​ങ്കോ​ട് വ​രെ​യും ഇ​വ​യു​ടെ കൈ​ക്ക​നാ​ലു​ക​ളി​ലൂ​ടെ​യു​മാ​ണ് ജ​ലം ഒ​ഴു​കി എ​ത്തു​ക. ഡാ​മി​ലെ ഹെ​ഡ് റെ​ഗു​ലേ​റ്റ​റി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളും 20 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യാ​ണ് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്.

വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ക​നാ​ലു​ക​ൾ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ക​നാ​ൽ വ​ഴി വെ​ള്ളം ഒ​ഴു​ക്കി പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തു വി​ജ​യ​ക​ര​മാ​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട​ത്. മ​ണി​ക്കൂ​റി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ എ​ന്ന തോ​തി​ൽ ഒ​ഴു​കി​യ വെ​ള്ളം വൈ​കു​ന്നേ​രം ആ​റോ​ടെ13 കി​ലോ​മീ​റ്റ​റി​ലെ​ത്തി.

ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ 24 കി​ലോ​മീ​റ്റ​ർ മു​ഴ​പ്പാ​ല ക​ട്ട് ആ​ൻ​ഡ് ക​വ​ർ ക​ഴി​ഞ്ഞ് ഒ​ഴു​കു​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​രാ​ജ​ൻ ക​ണി​യേ​രി അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ൽ പ​റ​ശി​നി​ക്ക​ട​വ് വ​രെ​യും മാ​ഹി ബ്രാ​ഞ്ച് ക​നാ​ൽ എ​ലാ​ങ്കോ​ട് വ​രെ​യും അ​വ​യു​ടെ കൈ​ക്ക​നാ​ലു​ക​ളാ​യ മാ​മ്പ, കാ​വും​താ​ഴെ, മ​ണി​യൂ​ർ, ത​രി​യേ​രി, ത​ണ്ട​പ്പു​റം, വേ​ശാ​ല, ന​ണി​യൂ​ർ, വേ​ങ്ങാ​ട്, കു​റു​മ്പു​ക്ക​ൽ, മാ​ങ്ങാ​ട്ടി​ടം, വ​ള്ള്യാ​യി, പാ​ട്യം, മൊ​കേ​രി എ​ന്നി​വ​യി​ലൂ​ടെ ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വെ​ള്ളം ഒ​ഴു​കി​യെ​ത്താ​ൻ മ​ണി​ക്കൂ​റോ​ളം സ​മ​യം എ​ടു​ക്കു​ന്ന​തി​നി​ൽ നാ​ളെ​യോ​ടെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ഇ​ൻ​ചാ​ർ​ജ് പി.​പി. മു​ര​ളീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​രാ​ജ​ൻ ക​ണി​യേ​രി, അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സു​ശീ​ല ദേ​വി, അ​സി. എ​ൻ​ജി​നിയ​ർ​മാ​രാ​യ പി.​വി. മ​ഞ്ജു​ള, കെ. ​വി​ജി​ല, കെ. ​രാ​ഘ​വ​ൻ, എം.​പി. ശ്രീ​പ​ദ്, ടി.​എ​ൻ. അ​രു​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വെ​ള​ള​ത്തി​ന്‍റെ ഒ​ഴു​ക്ക് നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​ത്.