ശ്രീലയം 2025: സാംസ്കാരികോത്സവം സംഘടിപ്പിച്ചു
1493161
Tuesday, January 7, 2025 2:09 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ നടത്തുന്ന ശ്രീലയം 2025 ഫെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സാംസ്കാരികോത്സവം എഴുത്തുകാരൻ ടി. പദ്ഭനാഭൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായിരുന്നു.
മാർക്കറ്റ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
ഫാ.ജോബി എടത്തിനാൻ, ബ്രദർ ഡോ. റെജി സ്ക്കറിയ, കൊട്ടാരമില്ലത്ത് ജയരാമൻ നമ്പൂതിരി, വെള്ളരിയിൽ ഹസ്സൻമുസ്ലീയാർ, എൻ.ജെ.സ്റ്റീഫൻ, ഒ.വി.ഹുസൈൻ, വി.സി.രാമചന്ദ്രൻ , കെ.വി. സിന്ധു, ഡോ.റീന സെബാസ്റ്റ്യൻ, ബോബിമാത്യു, ഫാ. ജിനോ, കൗൺസിലർമാരായ സിജോ മറ്റപ്പള്ളി, ഇ.വി.തങ്കമണി, ജോൺ ചിറപ്പുറത്ത്,കെ. ജെ. ചാക്കോ, കെ. ഒ.പ്രദീപൻ, ഗ്രീഷ്മ എസ് വിജയൻ, പി. മോഹനൻ,എൻ.വി. പ്രേമാനന്ദൻ, എൻ. പി.റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മമാത്യു തുടങ്ങിയവർ പ്രസംഗിച്ചു.