യുവാവ് കുളത്തില്‍ മരിച്ചനിലയില്‍
1492857
Sunday, January 5, 2025 11:47 PM IST
പരിയാരം: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഐടിസി കോളനി സെന്റ് മേരീസ് നഗറില്‍ കല്ലേന്‍ വീട്ടില്‍ കെ.എസ്. ബിജുവിനെ (44) ആണ് ഇന്നലെ പുലര്‍ച്ചെ 1.15 ന് വീടിനടുത്തുള്ള പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്.
തളിപ്പറമ്പില്‍ നിന്നെത്തിയ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ എം.വി. അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. സ്റ്റീഫന്‍-ത്രേസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ലൈല ജോസ്. മകന്: സാവിയോണ്‍. സഹോദരങ്ങള്‍: ജോണ്‍സ്, ജോയി, റീന, മേബിള്‍, പരേതയായ ഷെര്‍ളി.