ഹോപ്പിലെ അന്തേവാസികൾ അന്തരിച്ചു
1493059
Monday, January 6, 2025 10:19 PM IST
പിലാത്തറ: അസുഖത്തെത്തുടർന്ന് ഹോപ്പിലെ അന്തേവാസി മരിച്ചു. കൂത്തുപറന്പ് കോട്ടയംപൊയിൽ മാധവി സദനിലെ സരസ്വതി (84) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ആരുമില്ലാത്ത അവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവരെ പിന്നീട് ഹോപ്പ് അധികൃതർ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം വിളയാങ്കോട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
പിലാത്തറ: വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഹോപ്പിലെ അന്തേവാസിയായ ഹാർമോണിസ്റ്റ് മരിച്ചു. പയ്യന്നൂർ ശിവ ക്ഷേത്രം റോഡിൽ ലോഡ്ജ് മുറിയിൽ കഴിഞ്ഞിരുന്ന വി. ശ്രീധരനാണ് (73) മരിച്ചത്.
അസുഖത്തെ തുടർന്ന് ഏകനായി ഇവിടെ കഴിഞ്ഞിരുന്ന ശ്രീധരനെ പിന്നീട് ഹോപ്പ് അധികൃതർ ഏറ്റെടുക്കുകയായിരുന്നു. ഗാനഗന്ധർവൻ പദ്മശ്രീ യേശുദാസിനോടൊപ്പം ഹാർമോണിയം കൈകാര്യം ചെയ്യുന്നതിന്റെ ഫോട്ടോ അടക്കമുള്ള രേഖകൾ ഇയാളുടെ കൈവശമുണ്ടായിരുന്നു.
മൃതദേഹം ജനുവരി ഒന്പതിന് ഉച്ചയ്ക്ക് 12 വരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. മൃതദേഹം സംസ്കരിക്കുന്നതിനായി ബന്ധുക്കളോ മറ്റോ ഉണ്ടെങ്കിൽ പരിയാരം പോലീസ് സ്റ്റേഷനിലോ പിലാത്തറ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലോ ബന്ധപ്പെടണം.