ബിജെപി നേതാവിനെ ബൈക്ക് തടഞ്ഞ് മർദിച്ചു
1492794
Sunday, January 5, 2025 8:18 AM IST
കൂത്തുപറമ്പ്: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബിജെപി പ്രാദേശിക നേതാവിനെ ഒരു സംഘം തടഞ്ഞു വച്ച് മർദിച്ചതായി പരാതി. വേങ്ങാട് ഏരിയാ പ്രസിഡന്റ് നെല്ലിയാടൻ സനോജിനാണ് (46) മർദനമേറ്റത്. കഴിഞ്ഞദിവസം രാത്രി വേങ്ങാട് തെരുവിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വച്ച് മർദിക്കുകയും റോഡിലിട്ട് ചവിട്ടുകയും കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പരിക്കേറ്റ സനോജ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സനോജിന്റെ പരാതിയിൽ കൂത്തുപറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, നേതാക്കളായ മോഹനൻ മാനന്തേരി, വിജയൻ വട്ടിപ്രം എന്നിവർ സനോജിനെ ആശുപത്രിയിൽ സന്ദർശിച്ചു.