ത​ല​ശേ​രി: ക​ണ്ണ​പു​ര​ത്തെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന റി​ജി​ത്തി​നെ (26) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ര്‍​എ​സ്എ​സ്- ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ ഒ​മ്പ​ത് പ്ര​തി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി.

ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ക്ഷ​ൻ കോ​ട​തി-​മൂ​ന്ന് ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ആ​ണ് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷ ഏ​ഴി​ന് വി​ധി​ക്കും. 20 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് കേ​സി​ൽ വി​ധി പ്ര​ഖ്യാ​പ​നം. ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ 10 പേ​ർ​ക്കെ​തി​രേ​യാ​യി​രു​ന്നു കേ​സ്. ഇ​തി​ൽ മൂ​ന്നാം പ്ര​തി അ​ജീ​ഷ് വി​ചാ​ര​ണ​യ്ക്കി​ടെ മ​രി​ച്ചു. ക​ണ്ണ​പു​രം ചൂ​ണ്ട​യി​ലെ വി.​വി. സു​ധാ​ക​ര​ൻ, ജ​യേ​ഷ്, ര​ഞ്ജി​ത്ത്, അ​ജീ​ന്ദ്ര​ൻ, അ​നി​ൽ​കു​മാ​ർ, രാ​ജേ​ഷ്, ശ്രീ​ജി​ത്ത്, ശ്രീ​കാ​ന്ത്, ഭാ​സ്ക​ര​ൻ എ​ന്നീ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് കു​റ്റ​ക്കാ​ർ. സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ശാ​ഖ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

2005 ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് രാ​ത്രി ഒ​ന്പ​തി​ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന റി​ജി​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​വി. നി​കേ​ഷ്, ചി​റ​യി​ൽ വി​കാ​സ്, കെ. ​വി​മ​ൽ എ​ന്നി​വ​രെ പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട 28 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു. 59 രേ​ഖ​ക​ളും 50 തൊ​ണ്ടി​മു​ത​ലും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​റ്റ​ക്കു​ത്തി​നാ​ണ് റി​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ മ​റ്റു പ്ര​തി​ക​ൾ​ക്ക് നേ​രി​ട്ട് പ​ങ്കി​ല്ലെ​ങ്കി​ലും സം​ഭ​വ​സ​മ​യ​ത്ത് കൊ​ല​പാ​ത​കി​യെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

ഇ​ത്ത​രം കേ​സു​ക​ളി​ൽ മു​ഴു​വ​ൻ പേ​രെ​യും കു​റ്റ​ക്കാ​രെ​ന്ന് വി​ധി​ക്കു​ന്ന​ത് അ​പൂ​ർ​വ സം​ഭ​വ​മാ​ണ്. 143, 147, 149 തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യും കൂ​ടെ​യു​ണ്ടെ​യി​രു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കോ​ട​തി വി​ധി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​പി. ശ​ശീ​ന്ദ്ര​ൻ ഹാ​ജ​രാ​യി.