വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം: ആം ആദ്മി പാർട്ടി കിസാൻ വിംഗ്
1492793
Sunday, January 5, 2025 8:18 AM IST
പയ്യാവൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും അതിരൂക്ഷമായ വന്യമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ് ജില്ലാ പ്രസിഡന്റ് തോമസ് കുര്യൻ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിൽ ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്നുള്ള പയ്യാവൂർ പഞ്ചായത്തിൽ സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ചെലവഴിച്ച് സോളാർ തൂക്കുവേലി സ്ഥാപിച്ചെങ്കിലും രണ്ടാഴ്ച മുമ്പ് കാട്ടാനക്കൂട്ടം ചന്ദനക്കാംപാറ ടൗൺ വരെ എത്തിയിരുന്നു. പയ്യാവൂർ പഞ്ചായത്ത് സോളാർ തൂക്കുവേലി ചാർജ് ചെയ്യാതിരുന്നതും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതും നിരീക്ഷണത്തിന് വാച്ചർന്മാരെ ഏർപ്പെടാക്കാതിരുന്നതും കാട്ടാന ശല്യം രൂക്ഷമാക്കുകയാണന്ന് തോമസ് കുര്യൻ താലൂക്ക് സഭയിൽ ചൂണ്ടിക്കാട്ടി.