ജപ്സ് സോളാർ കോർപറേറ്റ് ഓഫീസ് ചാലോട് പ്രവർത്തനം തുടങ്ങി; ഒപ്പം ആകർഷകമായ സമ്മാനങ്ങളും
1492803
Sunday, January 5, 2025 8:18 AM IST
ചാലോട്: ജപ്സ് സോളാറിന്റെ കോർപറേറ്റ് ഓഫീസ് ചാലോട് ടൗണിൽ പ്രവർത്തനം തുടങ്ങി. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബിബിൻ വരന്പകത്ത് ഉദ്ഘാടനം ചെയ്തു. സി.വി. നിധീഷ് അധ്യക്ഷത വഹിച്ചു.
വർക്ക് സ്റ്റേഷൻ കണ്ണൂർ വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രജീഷ് അച്ചാണ്ടിയും ബോർഡ് റൂം ഇ.കെ. അജിത്ത്കുമാറും എംഡി റൂം ഉദ്ഘാടനം സുരാജ് ജോർജും നിർവഹിച്ചു. വിന്നർമാർക്കുള്ള ഗോൾഡ് കോയിൻ വിതരണവും പുതുവത്സര പ്രത്യേക പദ്ധതിയുടെ പ്രഖ്യാപനവും ജപ്സ് സോളാർ മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് നിർവഹിച്ചു. എം.വി. വരുൺ, വിനയൻ, ശ്രീനാഥൻ കാവുങ്കൽ, അനൂപ് കോവിലകം, കെ.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ജപ്സ് സോളാറിന്റെ കസ്റ്റമർ റിവാർഡ് സ്കീമിലൂടെ സോളാർ സ്ഥാപിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. ഏഴുശതമാനം പലിശനിരക്കിൽ ലോൺ സൗകര്യം, മൂന്നു കിലോവാട്ടിന് 78,000 രൂപ സബ്സിഡി, 30 വർഷം വരെ വാറന്റി, അഞ്ചുവർഷത്തെ അറ്റകുറ്റപ്പണിയും കന്പനി വാഗ്ദാനം ചെയ്യുന്നു. സ്കീമിൽ ചേരുന്നവരിൽ നിന്ന് നറുക്കെടുക്കുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.