കേ​ള​കം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചെ​ന്ന് കാ​ണി​ച്ച് കാ​ർ യാ​ത്രി​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ര​നും വ​യ​നാ​ട്ടി​ലെ താ​ലൂ​ക്ക് സ​ർ​വേ​യ​രു​മാ​യ പ്രീ​ത്, മ​ക​ൻ അ​ഫി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​ള​കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​രി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ട്ടി​യൂ​ർ ബോ​യ്സ് ടൗ​ൺ റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് ചു​ര​ത്തി​ൽ വ​ച്ച് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ഫി​ൽ ആ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

പോ​ലീ​സ് പൈ​ല​റ്റ് ജീ​പ്പും മ​ന്ത്രി​യു​ടെ വാ​ഹ​ന​വും പ​ല​ത​വ​ണ കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ഹോ​ൺ മു​ഴ​ക്കി ശ്ര​മി​ച്ചി​ട്ടും ക​ട​ന്നു പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. പി​ന്നീ​ട് പോ​ലീ​സ് വാ​ഹ​നം ക​ട​ന്നു​പോ​യെ​ങ്കി​ലും മ​ന്ത്രി​ക്കു ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​റ​യു​ന്നു. മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ത്ത​ത് സു​ര​ക്ഷാ വീ​ഴ്ച​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം അ​പ​ക​ട​സാ​ധ്യ​യു​ള്ള​തും വീ​തി കു​റ​ഞ്ഞ​തു​മാ​യ റോ​ഡി​ൽ മ​ന്ത്രി​യു​ടെ വാ​ഹ​നം ഇ​ത്ത​ര​ത്തി​ൽ തി​ര​ക്കു കൂ​ട്ട​രു​തെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​രു​ന്നു​ണ്ട്. ചു​ര​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു​പോ​കാ​നു​ള്ള വീ​തി മാ​ത്ര​മാ​ണു​ള്ള​തെ​ന്നി​രി​ക്കെ പോ​ലീ​സ് ക​ള്ള​ക്കേ​സ് ചു​മ​ത്തു​ക​യാ​ണെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു. ക​ണ്ണൂ​ർ -വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് പാ​ൽ​ചു​രം എ​ന്നി​രി​ക്കെ 2018-19 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മ​ണ്ണി​ടി​ച്ചി​ലി​ലും ചു​രം വ്യാ​പ​ക​മാ​യി ത​ക​ർ​ന്ന അ​വ​സ്ഥ​യാ​ണ്.