അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ
1492796
Sunday, January 5, 2025 8:18 AM IST
കേളകം: പെന്ഷന് തുക നൽകാത്ത വിരോധത്തിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. കേളകം ചെട്ടിയാംപറമ്പ് സ്വദേശി വിലങ്ങുപാറ രാജുവിനെയാണ് (70) കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
വാർധക്യപെൻഷനായി ലഭിച്ച തുക ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന വൈരാഗ്യത്തിൽ 94 കാരിയായ അമ്മയെ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ പരിക്കേറ്റ ഇവർ ഗുരുതരാവസ്ഥയിൽ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.