ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ പ​ള്ളി​ക്കു​ന്ന് കൃ​ഷ്ണ​മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. വ​നി​താ കോ​ള​ജി​ല്‍ ന​ട​ത്തി​യ സം​സ്ഥാ​ന ചെ​സ് മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​ർ പൂ​ച്ചി​നി​പാ​ടം സ്വ​ദേ​ശി കെ.​ബി. അ​നൂ​പ് ജേ​താ​വാ​യി. കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി പി. ​ജ​യ​കൃ​ഷ്ണ​ൻ ര​ണ്ടാം സ്ഥാ​ന​വും പേ​രാ​വൂ​ർ സ്വ​ദേ​ശി പി.​എ​സ്. സോ​നു​മോ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സും ഇ.​എം.​എ​സ് സ്മാ​ര​ക ട്രോ​ഫി​യും യു​വ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്യും. ഏ​ഴു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​യി 48 പേ​ര്‍ പ​ങ്കെ​ടു​ത്തു. സി.​വി. ശ​ബ​രി​രാ​ജ് ആ​യി​രു​ന്നു ചീ​ഫ് ആ​ര്‍​ബി​റ്റ​ര്‍.

രാ​വി​ലെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം. ​ഷാ​ജ​ര്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​ടി. ച​ന്ദ്ര​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി.​യു. സെ​ബാ​സ്റ്റ്യ​ന്‍, പി.​പി. ര​ണ്‍​ദീ​പ്, കെ.​പി. ഷ​ജീ​റ, ഡി. ​നി​മി​ഷ, വൈ​ഷ്ണ​വ് മ​ഹേ​ന്ദ്ര​ന്‍, എം. ​ആ​ദി​ത്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.