കുടിയാന്മല ഫാത്തിമ മാതാ പള്ളി തിരുനാൾ 10 മുതൽ
1492792
Sunday, January 5, 2025 8:18 AM IST
കുടിയാന്മല: ഫാത്തിമ മാതാ പള്ളിയിൽ മൂന്ന് ദിവസത്തെ തിരുനാള്ന് 10ന് തുടക്കമാകും. വൈകുന്നേരം 4.15ന് വികാരി ഫാ. പോൾ വള്ളോപ്പിളളി കൊടിയേറ്റും.
തുടർന്ന് വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം എന്നിവക്ക് ഫാ. ഏബ്രഹാം പുതുശേരി കാർമികത്വം വഹിക്കും. 6.30ന് ഭക്ത സംഘടനകളുടെ വാർഷികവും ഹിൽസ്റ്റാർ ക്ലബിന്റെ നാടകവും ഉണ്ടായിരിക്കും.
11ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30 ന് റവ. ഡോ. തോമസ് തെങ്ങുംപള്ളിയുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്. തുടർന്ന് പരിഷ്ഹാൾ ഗ്രൗണ്ടിൽ വയലിൻ, ഓടക്കുഴൽ ഫ്യൂഷനും നടക്കും.
സമാപന ദിനമായ 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10ന് നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ. ജയിംസ് ചെല്ലങ്കോട്ട് കാർമികത്വം വഹിക്കും. 12ന് പ്രദക്ഷിണം, സമാപനാശീർവാദം എന്നിവയോടെ തിരുനാളിന് കൊടിയിറങ്ങും.