സിഗ്നൽ ബോർഡുകൾ ശുചീകരിച്ചു
1489833
Tuesday, December 24, 2024 11:42 PM IST
ഇരിട്ടി: ഇരിട്ടി - കൂട്ടുപുഴ റോഡരികിലെ സിഗ്നൽ ബോർഡുകൾ ശുചീകരിച്ചു. കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിർമലഗിരി കോളജ് എൻഎസ്എസ് വോളണ്ടിയർമാരാണ് ബോർഡുകൾ വൃത്തിയാക്കിയത്. ക്യാമ്പ് കൺവീനർ അനിൽ എം.കൃഷ്ണൻ, പ്രോഗ്രാം ഓഫീസർമാർ ജയ്സൺ ജോസഫ്, ദീപ്തി ലിസ്ബത്ത് സെക്രട്ടറിമാർ എബിൻ , ഡയാന, ആകാശ്, സാനിയ എന്നിവർ നേതൃത്വം നൽകി.