ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ
1478759
Wednesday, November 13, 2024 6:34 AM IST
ഇരിട്ടി: മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ശിശുദിനത്തിൽ പായം പഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ നാളെ രാവിലെ 11 മുതൽ നടക്കും.
പഞ്ചായത്തിലെ ഓരോ സ്കൂളിലേയും ശുചിത്വ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാർഥികൾക്ക് അവസരം നൽകും.
കുട്ടികളുടെ ഹരിതസഭയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചനാ യോഗം പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.എൻ. ജസി, വി. പ്രമിള, ബിആർസി കോ-ഓർഡിനേറ്റർ എം. റുബീന , അസി. സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.