നിര്‍മിതബുദ്ധി ഉപയോഗിക്കുമ്പോള്‍ മനുഷ്യസമൂഹത്തിനുണ്ടാകുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധ വേണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ജോണ്‍ പോള്‍ പാപ്പയുടെ പേരിലുളള പുരസ്കാരം സ്വീകരിക്കുന്നത് ജീവിതത്തിലെ നിര്‍ണായക നിമിഷമെന്നു പറഞ്ഞ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കേരളത്തില്‍ എല്ലാ കാര്യത്തിലും വിദ്വേഷത്തിനന്റെ വിളവെടുപ്പാണ് നടക്കുന്നതെന്നും വൈകാരികത ആളിക്കത്തിക്കാതെ മാനവികതയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് പി.പി. ജോസഫ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.