ചെ​റി​യ തു​ക​യു​ടെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണമെന്ന് ഹൈ​​ക്കോ​​​ട​​​തി
ചെ​റി​യ തു​ക​യു​ടെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണമെന്ന് ഹൈ​​ക്കോ​​​ട​​​തി
Saturday, September 28, 2024 2:21 AM IST
കൊ​​​ച്ചി: ചെ​​​റി​​​യ തു​​​ക​​​യു​​​ടെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ മൂ​​​ന്നാ​​​ഴ്ച​​​ക്ക​​​കം ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. 50 രൂ​​​പ​​​യു​​​ടെ ആ​​​റു ല​​​ക്ഷം മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന 20 രൂ​​​പ​​​യു​​​ടെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​നു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മു​​​ദ്ര​​​പ്പ​​​ത്ര ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ല​​​പ്പു​​​റം ചേ​​​ളാ​​​രി സ്വ​​​ദേ​​​ശി പി. ​​​ജ്യോ​​​തി​​​ഷ് ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്​​​പ​​​ര്യ ഹ​​​ര്‍​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

നാ​​​സി​​​ക് സെ​​​ന്‍​ട്ര​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി പ്ര​​​സി​​​ല്‍ ആ​​​റു​​​ല​​​ക്ഷം മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണ​​​ത്തി​​​നു ത​​​യാ​​​റാ​​​ണെ​​​ന്നും മു​​​ദ്ര​​​പ്പ​​​ത്ര ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പു​​ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും മു​​ദ്ര​​പ്പ​​ത്ര​​ങ്ങ​​ൾ പ്രി​​​ന്‍റ് ചെ​​​യ്യു​​​ന്ന നാ​​​സി​​​ക് പ്ര​​​സി​​​ലേ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ആ​​​റു മാ​​​സ​​​മാ​​​യി ഓ​​​ര്‍​ഡ​​​ര്‍ കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന വി​​​വ​​​രാ​​​വകാ​​​ശ രേ​​​ഖ​​​യ​​​ട​​​ക്കം ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.


ചെ​​​റി​​​യ തു​​​ക​​യ്​​​ക്കു​​​ള്ള മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍​ക്കാ​​​ണു കൂ​​​ടു​​​ത​​​ല്‍ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ള്ള​​​ത്. ഇ​​​വ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ഉ​​​യ​​​ര്‍​ന്ന തു​​​ക​​​യു​​​ടെ മു​​​ദ്ര​​​പ്പ​​​ത്ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഹ​​​ർ​​ജി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.