സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന് എൻജിഒ അസോസിയേഷൻ
Saturday, September 28, 2024 12:33 AM IST
അ​ടൂ​ർ: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ർ​എ​സ്എ​സി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ മാ​ത്രം രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. ഇത് പൊ​തു​സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യി രാ​ഷ്ട്ര നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ സ​ക്രി​യ​മാ​യ ഇ​ട​പെ​ട​ലി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


പ​ന്ത്ര​ണ്ടാം ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ പു​നഃ​സ്ഥാ​പി​ക്കു​ക, സ്ത്രീ ​സൗ​ഹൃ​ദ തൊ​ഴി​ലി​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ണ്ടാ​കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.