ഇ​എ​സ്എ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്റ്റേ ​ചെ​യ്തു
ഇ​എ​സ്എ  ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ  സ്റ്റേ ​ചെ​യ്തു
Friday, September 27, 2024 2:07 AM IST
കൊ​​​ച്ചി: ഇ​​​എ​​​സ്എ​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 2024 ജൂ​​​ലൈ 31ലെ ​​​ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​കാ​​​ര​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു​ വ​​​രെ​​​യാ​​​ണു സ്റ്റേ ​​​ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

കി​​​ഫ മാ​​​നേ​​​ജിം​​​ഗ് ബോ​​​ർ​​​ഡ് മെം​​ബ​​​ർ തോം​​​സ​​​ൺ കെ. ​​​ജോ​​​ർ​​​ജ്, കോ​​​ട്ട​​​യം ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗം ടോ​​​ബി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

ഗ​​​സ​​​റ്റി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി കേ​​​ര​​​ള കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന മാ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം തീ​​​ർ​​​ക്കു​​​ക, പ്ര​​​സ്തു​​​ത നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണു കി​​​ഫ ഉ​​​ന്ന​​​യി​​​ച്ച​​​ത്.


ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. കി​​​ഫ​​​യ്ക്കു​​​വേ​​​ണ്ടി അ​​​ഡ്വ. ലി​​​ജി വ​​​ട​​​ക്കേ​​​ടം, അ​​​ഡ്വ. ജോ​​​സ് ചെ​​​രു​​​വി​​​ൽ, അ​​​ഡ്വ. ജോ​​​സി ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ കോ​​ട​​തി​​യി​​ൽ ഹാ​​​ജ​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.