കെ​എ​സ്ആ​ർ​ടി​സി: ഉ​ത്സ​വബ​ത്ത ദി​വ​സവേ​ത​ന​ക്കാ​ർ​ക്ക് ഇ​ല്ല
കെ​എ​സ്ആ​ർ​ടി​സി: ഉ​ത്സ​വബ​ത്ത  ദി​വ​സവേ​ത​ന​ക്കാ​ർ​ക്ക് ഇ​ല്ല
Friday, September 27, 2024 2:07 AM IST
ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് വൈ​​​​കി​​​​യാ​​​​ണെ​​​​ങ്കി​​​​ലും അ​​​​നു​​​​വ​​​​ദി​​​​ച്ച ഓ​​​​ണം (ഉ​​​​ത്സ​​​​വ) ബ​​​​ത്ത ബ​​​​ദ​​​​ലി​​​​ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന​​​​ക്കാ​​​​ർ​​​​ക്കും ന​​​​ല്കി​​​​ല്ല.

സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2750 രൂ​​​​പ വീ​​​​ത​​​​മാ​​​​ണ് സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ 22000 ത്തോ​​​​ളം പേ​​​​ർ​​​​ക്ക് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. 5.60 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​തി​​​​നുവേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത്.

മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, വ​​​​ർ​​​​ക്ക്ഷോ​​​​പ്പ് മെ​​​​ക്കാ​​​​നി​​​​ക്കു​​​​ക​​​​ൾ, ക​​​​ണ്ട​​​​ക്ട​​​​ർ, ഡ്രൈ​​​​വ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന​​​​ക്കാ​​​​രും ബ​​​​ദ​​​​ലി ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​യി ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​രു​​​​ണ്ട്.


കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം മെ​​​​ച്ച​​​​പ്പെ​​​​ട്ട രീ​​​​തി​​​​യി​​​​ൽ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​ൽ ഇ​​​​വ​​​​രു​​​​ടെ പ​​​​ങ്ക് ചെ​​​​റു​​​​ത​​​​ല്ല. ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ജോ​​​​ലി ചെ​​​​യ്തു വ​​​​രു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണ്. ഇ​​​​വ​​​​രെ​​​​യാ​​​​ണ് ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യി​​​​ൽനി​​​​ന്നൊ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.