വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ജീ​വി​തം മോ​ഹി​നി​യാ​ട്ട​മാ​ക്കി സൂ​സ​ൻ പോ​ൾ
വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ജീ​വി​തം മോ​ഹി​നി​യാ​ട്ട​മാ​ക്കി സൂ​സ​ൻ പോ​ൾ
Friday, September 27, 2024 2:07 AM IST
തൃ​​​ശൂ​​​ർ: ത​​​ന്‍റെ ജീ​​​വി​​​തം പൂ​​​ർ​​​ണ​​​മാ​​​യും ദൈ​​​വ​​​സേ​​​വ​​​ന​​​ത്തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ ആ​​​ത്മീ​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ച മോ​​​ഹി​​​നി​​​യാ​​​ട്ടം വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു പു​​​തി​​​യ അ​​​നു​​​ഭ​​​വ​​​മാ​​​കു​​​ന്നു.

ചെ​​​രാ​​​ത് എ​​​ന്ന പേ​​​രി​​​ൽ നി​​​ർ​​​മ​​​ല മീ​​​ഡി​​​യ ഒ​​​രു​​​ക്കി​​​യ നൃ​​​ത്ത​​​ശി​​​ല്പ​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത​​​ന​​​ർ​​​ത്ത​​​കി സൂ​​​സ​​​ൻ പോ​​​ളാ​​​ണ് മോ​​​ഹി​​​നി​​​യാ​​​ട്ട​​​വും കോ​​​റി​​​യോ​​​ഗ്ര​​​ഫി​​​യും കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത്.

വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ നി​​​ത്യ​​​വ്ര​​​ത​​​വാ​​​ഗ്ദാ​​​ന​​​ത്തി​​​ന്‍റെ​​​യും ഒ​​​ല്ലൂ​​​ർ സെ​​​ന്‍റ് മേ​​​രീ​​​സ് മ​​​ഠം​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും 125-ാം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു ചെ​​​രാ​​​ത് ആ​​​സ്വാ​​​ദ​​​ക​​​ർ​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്.

അ​​​മ്മ​​​യു​​​ടെ ക​​​ഥ​​​യും മ​​​ഹ​​​ത്വ​​​വും മോ​​​ഹി​​​നി​​​യാ​​​ട്ട​​​ത്തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ പേ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു നൃ​​​ത്ത​​​ശി​​​ല്പ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നു തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ സ്കൂ​​​ളി​​​ലെ നൃ​​​ത്താ​​​ധ്യാ​​​പി​​​ക​​​യാ​​​യ സൂ​​​സ​​​ൻ പോ​​​ൾ പ​​​റ​​​ഞ്ഞു.

അ​​​മ്മ​​​യു​​​ടെ ജീ​​​വി​​​ത​​​ക​​​ഥ ഏ​​​റ്റ​​​വും ല​​​ളി​​​ത​​​മാ​​​യി, നൃ​​​ത്തം അ​​​റി​​​യു​​​ന്ന​​​വ​​​ർ​​​ക്കും അ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ആ​​​സ്വാ​​​ദ്യ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് നൃ​​​ത്ത​​​ശി​​​ല്പ​​​ത്തി​​​നു വ​​​രി​​​ക​​​ൾ എ​​​ഴു​​​തി ഈ​​​ണം​​​പ​​​ക​​​ർ​​​ന്ന് സം​​​വി​​​ധാ​​​നം ചെ​​​യ്ത ജോ​​​മോ​​​ൻ ജോ​​​ർ​​​ജ് ഒ​​​രു​​​ക്കി​​​യ​​​ത്.

ഷെ​​​റോ​​​ണ്‍ തോ​​​മ​​​സാ​​​ണ് ഓ​​​ർ​​​ക്ക​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി പാ​​​ടി​​​യ​​​ത്. പ്ര​​​ശ​​​സ്ത കാ​​​മ​​​റ ന​​​ണ്‍ സി​​​സ്റ്റ​​​ർ ലി​​​സ്മി സി​​​എം​​​സി മോ​​​ഹി​​​നി​​​യാ​​​ട്ട​​​ ചു​​​വ​​​ടു​​​ക​​​ളു​​​ടെ​​​യും മു​​​ദ്ര​​​ക​​​ളു​​​ടെ​​​യും ഭം​​​ഗി കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി എ​​​ഡി​​​റ്റ് ചെ​​​യ്തു.

സി​​​സ്റ്റ​​​ർ എ​​​യ്ഞ്ച​​​ൽ ഷാ​​​ജു, സി​​​സ്റ്റ​​​ർ റാ​​​ണി ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ ക്രി​​​സ്‌​​​ലി​​​ൻ എ​​​ന്നി​​​വ​​​രും ചെ​​​രാ​​​ത് അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു.

ചെ​​​റി​​​യ മ​​​ണ്‍​വി​​​ള​​​ക്കാ​​​യ ചെ​​​രാ​​​തി​​​ൽ​​​നി​​​ന്നു ലോ​​​കം മു​​​ഴു​​​വ​​​ൻ എ​​​ങ്ങ​​​നെ പ്ര​​​കാ​​​ശം പ​​​ര​​​ക്കു​​​ന്നു​​​വോ അ​​​തു​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യാ​​​മ്മ​​​യു​​​ടെ ജീ​​​വി​​​ത​​​മെ​​​ന്ന് ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ടൈ​​​റ്റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

2021 ൽ ​​​ഭ​​​ര​​​ത​​​നാ​​​ട്യ​​​ത്തി​​​ൽ വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്, ഏ​​​ഷ്യ റി​​​ക്കാ​​​ർ​​​ഡ്, ഇ​​​ന്ത്യ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ് എ​​​ന്നി​​​വ നേ​​​ടി​​​യ സൂ​​​സ​​​ൻ പോ​​​ൾ ഭ​​​ര​​​ത​​​നാ​​​ട്യം ഡി​​​പ്ലോ​​​മ​​​യി​​​ൽ ഒ​​​ന്നാം​​​റാ​​​ങ്കും മോ​​​ഹി​​​നി​​​യാ​​​ട്ടം ഡി​​​പ്ലോ​​​മ​​​യി​​​ൽ മൂ​​​ന്നാം​​​റാ​​​ങ്കും കു​​​ച്ചി​​​പ്പു​​​ടി ഡി​​​പ്ലോ​​​മ​​​യി​​​ൽ ഡി​​​സ്റ്റിം​​​ഗ്ഷ​​​നും നേ​​​ടി​​​യ ക​​​ലാ​​​കാ​​​രി​​​യാ​​​ണ്.

മാ​​​ർ​​​ഗം​​​ക​​​ളി​​​യി​​​ലും മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ർ​​​ണോ​​​സ് പാ​​​തി​​​രി​​​യു​​​ടെ പു​​​ത്ത​​​ൻ​​​പാ​​​ന​​​യ്ക്കു സൂ​​​സ​​​ൻ മോ​​​ഹി​​​നി​​​യാ​​​ട്ട ഭാ​​​ഷ്യം ന​​​ൽ​​​കി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.