ആ​ശാ ലോ​റ​ന്‍​സ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യിൽ
ആ​ശാ ലോ​റ​ന്‍​സ്  വീ​ണ്ടും  ഹൈ​ക്കോ​ട​തി​യിൽ
Saturday, September 28, 2024 2:20 AM IST
കൊ​​​ച്ചി: സി​​​പി​​​എം നേ​​​താ​​​വ് എം.​​​എം. ലോ​​​റ​​​ന്‍​സി​​​ന്‍റെ മൃ​​​ത​​​ശ​​​രീ​​​രം മ​​​താ​​​ചാ​​​ര പ്ര​​​കാ​​​രം സം​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ വി​​​ട്ടു​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മ​​​ക​​​ള്‍ ആ​​​ശാ ലോ​​​റ​​​ന്‍​സ് വീ​​​ണ്ടും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

മൃ​​​ത​​​ദേ​​​ഹം പ​​​ഠ​​​നാ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ന്‍റെ തീ​​​രു​​​മാ​​​നം ചോ​​​ദ്യം ചെ​​​യ്താ​​​ണു ഹ​​​ര്‍​ജി.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ലോ​​​റ​​​ന്‍​സി​​​ന്‍റെ മൂ​​​ന്നു മ​​​ക്ക​​​ളെയും കേ​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച് നേ​​​ര​​​ത്തെ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്കു മൃ​​​ത​​​ദേ​​​ഹം മാ​​​റ്റി. തു​​​ട​​​ര്‍​ന്ന് മൂ​​​ന്നു മ​​​ക്ക​​​ളെയും കേ​​​ട്ട് മൃ​​​ത​​​ദേ​​​ഹം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ രൂ​​​പീ​​​ക​​​രി​​​ച്ച സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​യാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​രി എ​​​തി​​​ര്‍​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.