2019ൽ ദേശീയതലത്തിലെ സാഹചര്യം പരിഗണിച്ച് അവർ യുഡിഎഫിന് അനുകൂലമായി തീരുമാനം എടുത്തു. അന്നു മുതൽ അവർ വർഗീയവാദികളായി. ലീഗിനെ ആക്രമിച്ച് പുതിയ പോർമുഖം തുറക്കാനുള്ള തന്ത്രവും കൗശലവുമാണ് സിപിഎം വീണ്ടും നടത്തുന്നത്.
മൂന്നു ലക്ഷത്തിനും 2.5 ലക്ഷത്തിനും ജയിച്ച മുസ്ലിംലീഗിന്റെ മുഖം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മൂക്ക് താഴോട്ടായ ആരെങ്കിലും വിശ്വസിക്കുമോയെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു.