കുട്ടി ഡ്രൈവിംഗ്: ര​​ക്ഷി​​താ​​ക്ക​​ള്‍ക്കെതിരേ കേസെടുക്കാം
കുട്ടി ഡ്രൈവിംഗ്: ര​​ക്ഷി​​താ​​ക്ക​​ള്‍ക്കെതിരേ കേസെടുക്കാം
Tuesday, June 25, 2024 1:23 AM IST
കൊ​​ച്ചി: പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ള്‍ ഓ​​ടി​​ക്കു​​ന്ന വാ​​ഹ​​നം അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യാ​​ല്‍ ര​​ക്ഷി​​താ​​ക്ക​​ള്‍ക്കും വാ​​ഹ​​ന​​യു​​ട​​മ​​യ്ക്കു​​മെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​നാ​​കു​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

മോ​​ട്ടോ​​ര്‍ വാ​​ഹ​​ന നി​​യ​​മ​​ത്തി​​ല്‍ 199 എ ​​വ​​കു​​പ്പ് കൂ​​ട്ടി​​ച്ചേ​​ര്‍ത്ത് 2019ല്‍ ​​കൊ​​ണ്ടു​​വ​​ന്ന ഭേ​​ദ​​ഗ​​തി പ്ര​​കാ​​ര​​മാ​​ണ് കു​​ട്ടി​​ക​​ള്‍ വാ​​ഹ​​ന​​മോ​​ടി​​ച്ച് അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കി​​യാ​​ല്‍ ര​​ക്ഷി​​താ​​ക്ക​​ള്‍ക്കും വാ​​ഹ​​ന​​യു​​ട​​മ​​യ്ക്കു​​മെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​നാ​​കു​​ക.

ഈ ​​വ​​കു​​പ്പ് പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യം സ്വ​​ത​​ന്ത്ര​​മാ​​യി നി​​ല​​നി​​ല്‍ക്കു​​ന്ന​​താ​​ണ്. ഇ​​ത്ത​​രം കേ​​സു​​ക​​ളി​​ല്‍ കു​​ട്ടി​​ക​​ള്‍ക്കെ​​തി​​രേ എ​​ഫ്‌​​ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നു പ​​ക​​രം ജ​​ന​​റ​​ല്‍ ഡ​​യ​​റി​​യി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യാ​​ല്‍ മ​​തി​​യാ​​കും.


അ​​തേ​​സ​​മ​​യം ലൈ​​സ​​ന്‍സി​​ല്ലാ​​തെ കു​​ട്ടി​​ക​​ള്‍ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​ത് ബാ​​ല​​നീ​​തി നി​​യ​​മ​​പ്ര​​കാ​​രം നി​​സാ​​ര കു​​റ്റ​​കൃ​​ത്യ​​മാ​​ണ്.

കു​​ട്ടി​​ക​​ള്‍ കു​​റ്റ​​ക്കാ​​രെ​​ന്ന് ബാ​​ല​​നീ​​തി ബോ​​ര്‍ഡ് ക​​ണ്ടെ​​ത്തി​​യാ​​ല്‍ ര​​ക്ഷി​​താ​​ക്ക​​ള്‍ക്കും വാ​​ഹ​​ന​​യു​​ട​​മ​​യ്ക്കു​​മെ​​തി​​രാ​​യ കേ​​സ് നി​​ല​​നി​​ല്‍ക്കു​​മെ​​ന്ന പോ​​ലെ കു​​റ്റ​​ക്കാ​​ര​​ല്ലെ​​ങ്കി​​ല്‍ ഇ​​വ​​ര്‍ക്കെ​​തി​​രേ കേ​​സു​​ണ്ടാ​​കു​​ക​​യി​​ല്ലെ​​ന്നും ജ​​സ്റ്റീ​​സ് ബെ​​ച്ചു കു​​ര്യ​​ന്‍ തോ​​മ​​സ് വ്യ​​ക്ത​​മാ​​ക്കി.

പ്രാ​​യ​​പൂ​​ര്‍ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ള്‍ വാ​​ഹ​​ന​​മോ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ ത​​ങ്ങ​​ള്‍ക്കെ​​തി​​രാ​​യ കേ​​സു​​ക​​ള്‍ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ര​​ക്ഷി​​താ​​ക്ക​​ളും വാ​​ഹ​​ന​​യു​​ട​​മ​​ക​​ളും സ​​മ​​ര്‍പ്പി​​ച്ച ഒ​​രു​​കൂ​​ട്ടം ഹ​​ര്‍ജി​​ക​​ള്‍ ത​​ള്ളി​​യാ​​ണ് ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.