വൈ​ദ്യു​തിനി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ല: മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി
വൈ​ദ്യു​തിനി​ര​ക്ക്  വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ല:  മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി
Tuesday, June 25, 2024 1:23 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽനി​​​​ന്നു കൂ​​​​ടി​​​​യ നി​​​​ര​​​​ക്ക് ഈ​​​​ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു പു​​​​തു​​​​താ​​​​യി ഒ​​​​രു നി​​​​ർ​​​​ദേ​​​​ശ​​​​വും കെ​​​​എ​​​​സ്ഇ​​​​ബി ലി​​​​മി​​​​റ്റ​​​​ഡ് സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു മ​​​​ന്ത്രി കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​മാ​​​​സം 200 യൂ​​​​ണി​​​​റ്റി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രിൽനി​​​​ന്നും വ്യ​​​​ത്യ​​​​സ്ത സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത വൈ​​​​ദ്യു​​​​തി നി​​​​ര​​​​ക്ക് ഈ​​​​ടാ​​​​ക്കാ​​​​ൻ നി​​​​ല​​​​വി​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളൊ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


പൊ​​​​ട്ടിവീ​​​​ഴു​​​​ന്ന വൈ​​​​ദ്യു​​​​തലൈ​​​​നി​​​​ൽ നി​​​​ന്നു ഷോ​​​​ക്കേ​​​​റ്റ് ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​തു​​​​വ​​​​രെ 18 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ട്ടു മ​​​​നു​​​​ഷ്യ​​​​ർക്കും 10 മൃ​​​​ഗ​​​​ങ്ങ​​​​ൾക്കു​​​​മാ​​​​ണു മ​​​​ണം ജീവന്‍ നഷ്ടമായത്. 2022-23 വ​​​​ർ​​​​ഷം 43 മ​​​​ര​​​​ണം ഉ​​​​ണ്ടാ​​​​യി. 14 മ​​​​നു​​​​ഷ്യ​​​​രും 29 മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.