കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്  യു​വാ​വ് മ​രി​ച്ചു
Tuesday, June 25, 2024 1:22 AM IST
ച​ങ്ങ​നാ​ശേ​രി : എം​സി റോ​ഡി​ല്‍ ളാ​യി​ക്കാ​ട്ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു ​വാ​വ് മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര വ​ലി​യ​പ​റ​മ്പി​ല്‍ അ​ബ്ദു​ള്‍​ഖാ​ദ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (26) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ച ഒ​ന്നി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തി​രു​വ​ല്ല ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന സു​ഹൈ​ല്‍ സ​ഞ്ച​രി​ച്ച ബൈ​ക്കും ച​ങ്ങ​നാ​ശേ​രി​ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട​കാ​ര്‍ മ​റ്റൊ​രു ബൈ​ക്കി​ലും ഇ​ടി​ച്ചു.


സു​ഹൈ​ലി​ന്‍റെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി സം​സ്‌​ക​രി​ച്ചു. മാ​താ​വ്: ജു​മൈ​ല​ത്ത്. ഭാ​ര്യ: നി​ഷാ​ന. ഒ​രു വ​യ​സു​ള്ള മ​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.