പ്ലസ് വൺ ക്ലാ​സു​ക​ൾ ഇ​ന്ന് തുടങ്ങും
പ്ലസ് വൺ ക്ലാ​സു​ക​ൾ ഇ​ന്ന്  തുടങ്ങും
Monday, June 24, 2024 4:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ക്ലാ​​​സു​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 2076 സ​​​ർ​​​ക്കാ​​​ർ​​​എ​​​യ്ഡ​​​ഡ്, അ​​​ൺ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​ണ് പ്ല​​​സ് വ​​​ൺ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

2023 ൽ ​​​ജൂ​​​ലൈ അ​​​ഞ്ചി​​നും 2022 ​ൽ ​​ഓ​​ഗ​​​സ്റ്റ് 25 നു​​​മാ​​​ണ് ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം 3. 25 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ ശേ​​​ഷ​​​മാ​​​ണ് ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.


വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ട്ട​​​ൺ​​​ഹി​​​ൽ സ്കൂ​​​ളി​​​ൽ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.