പിണക്കം മറന്ന് പിണറായി ; ഗ​വ​ര്‍​ണ​റു​ടെ ചാ​യ​സ​ത്കാര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു
പിണക്കം മറന്ന് പിണറായി ; ഗ​വ​ര്‍​ണ​റു​ടെ ചാ​യ​സ​ത്കാര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു
Monday, June 24, 2024 4:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ണ​​​ക്കം മ​​​റ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ചാ​​​യ​​​സ​​​ത്ക്കാ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. രാ​​​ജ്ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍ ഒ​​​രു​​​ക്കി​​​യ ചാ​​​യ​​​സ​​​ത്ക്കാ​​​ര​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തു.

നാ​​​ളു​​​ക​​​ള്‍​ക്കു ശേ​​​ഷ​​​മാ​​​ണ് ഇ​​​രു​​​വ​​​രും ഒ​​​രേ വേ​​​ദി​​​യി​​​ലെ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ഒ.​​​ആ​​​ര്‍. കേ​​​ളു​​​വി​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കി​​​ടെ ഇ​​​രു​​​വ​​​രും ഒ​​​ന്നും സം​​​സാ​​​രി​​​ച്ചി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് മു​​​ഖം കൊ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് ഗ​​​വ​​​ര്‍​ണ​​​ര്‍ വേ​​​ദി​​​യി​​​ല്‍ ഇ​​​രു​​​ന്ന​​​ത്.


എ​​​ന്നാ​​​ല്‍ പി​​​ന്നീ​​​ട് ചാ​​​യ​​​സ​​​ത്ക്കാ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പി​​​ന്നാ​​​ലെ മ​​​ന്ത്രി​​​മാ​​​രും എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​പ്പോ​​​ള്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ എ​​​ല്ലാ​​​വ​​​രെ​​​യും സ്വീ​​​ക​​​രി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഹ​​​സ്ത​​​ദാ​​​ന​​​വും ന​​​ല്‍​കി.
ഇ​​​തി​​​നു മു​​​ന്‍​പ് രാ​​​ജ്ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്ന മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ്, കെ.​​​ബി.​​​ഗ​​​ണേ​​​ഷ്കു​​​മാ​​​ർ, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന ഗ​​​വ​​​ര്‍​ണ​​​റു​​​ടെ ചാ​​​യ​​​സ​​​ത്ക്കാ​​​ര​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.